Tap to Read ➤

മക്കളോട് വാത്സല്യമാണോ സമഭാവനയാണോ വേണ്ടത്?

An excerpt from AK Jayasree's autobiography Ezhukon
അടുത്തിടെ ഒരു ചർച്ചയിൽ ഒരു യുവതി എന്നോട് ചോദിച്ചു, "മകളോട് വാത്സല്യമാണോ സമഭാവനയാണോ ഉള്ളത്'? എന്ന്.
ഇത് എല്ലാ സ്ത്രീകളും സ്വയം ചോദിക്കേണ്ട പ്രധാനപ്പെട്ട ഒരു ചോദ്യമാണ്. ഇവ രണ്ടും ഏറെക്കുറെ എപ്പോഴും ഉണ്ടാകേണ്ടതാണല്ലോ.
എന്നാൽ കുട്ടിക്കാലത്ത് വാത്സല്യം മുന്നിട്ട് നിൽക്കും. കുട്ടികൾ വളരുന്നതിനനുസരിച്ചാണ് തുല്യതക്ക് പ്രാധാന്യമേറുന്നത്. അത് ഓർമ്മയിൽ ഇല്ലെങ്കിൽ വാത്സല്യം മാത്രം തുടരും.
അത് കുട്ടികൾ വളർന്ന് വ്യക്തിയായി രൂപപ്പെടുന്നതിനും ഉത്തരവാദിത്വം എടുക്കുന്നതിനും തടസ്സമായി കാണാറുണ്ട്. ജീവിത പങ്കാളികൾ തമ്മിലുള്ള ബന്ധം പോലെയോ അതിനേക്കാളേറെയോ പ്രാധാന്യത്തോടെ ചർച്ച ചെയ്യേണ്ട വിഷയമാണ് രക്ഷിതാക്കളും കുട്ടികളും തമ്മിലുള്ള ബന്ധം.
മക്കൾ, പ്രത്യേകിച്ച് ആൺ മക്കൾ വളർന്നതിന് ശേഷം അമ്മമാരുടെ മേൽ അധികാരം കാട്ടുന്നത് സാധാരണ കാണാറുണ്ട്.
ഇത് സൂക്ഷ്മമായോ പ്രകടമായോ ആകാം. "പുത്രോ രക്ഷതി വാർദ്ധക്യെ' എന്ന മനുവിന്റെ കാലത്തെ പ്രമാണമൊക്കെ നമ്മൾ അറിഞ്ഞൊ അറിയാതെയോ കൊണ്ട് നടക്കുകയാണ്.
കൗമാര പ്രായത്തിലുള്ള ആൺകുട്ടികൾ, അവരുടെ അമ്മമാരുടെ വസ്ത്രധാരണം നിയന്ത്രിക്കുന്നത് കാണാനിടയായിട്ടുണ്ട്. വൃദ്ധകളായ അമ്മമാരെ മുതിർന്ന ആൺമക്കൾ തല്ലിച്ചതക്കുന്നതു വരെയും നമ്മൾ കാണുന്നു.
Lorem Ipsum Dolor
Add Button Text